20 April Saturday

എസ്‌ഡിപിഐക്ക്‌ വിലക്കില്ല; കേന്ദ്ര നടപടി ദുരൂഹം

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022

ന്യൂഡൽഹി  
അംഗീകൃത രാഷ്ട്രീയ പാർടിയായതിനാലാണ്‌ എസ്‌ഡിപിഐയെ നിരോധിക്കാത്തതെന്ന കേന്ദ്രത്തിന്റെയും സംഘപരിവാറിന്റെയും വാദം പൊളിയുന്നു. യുഎപിഎ നിയമപ്രകാരം തീവ്രവാദ–- രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഏതൊരു സംഘടനയെയും വിലക്കാം. ഇതുപ്രകാരമാണ്‌ പിഎഫ്‌ഐയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്‌. അത്‌ എസ്‌ഡിപിഐക്കും ബാധകമാണ്‌.

അംഗീകൃത രാഷ്ട്രീയ പാർടിയായതിനാൽ നിരോധിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷന്റെ അനുമതി വേണമെന്നാണ്‌ സംഘപരിവാർ വാദം. തെരഞ്ഞെടുപ്പ്‌ നടത്തിപ്പിനുള്ള തെരഞ്ഞെടുപ്പ്‌ കമീഷൻ അന്വേഷണ ഏജൻസിയല്ല. ഏതെങ്കിലും സംഘടന, വിലക്കിന്‌ തക്കതായ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന്‌ അറിയാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണ ഏജൻസികളെയും റിപ്പോർട്ടുകളെയുമാണ്‌ കമീഷന്‌ ആശ്രയിക്കാനാകുക

. പിഎഫ്‌ഐയുടെ രാഷ്ട്രീയരൂപമായതിനാൽ, മാതൃസംഘടനയ്‌ക്കെതിരായ എല്ലാ ആക്ഷേപങ്ങളും എസ്‌ഡിപിഐക്കും ബാധകമാണ്‌. ഭീകരപ്രവർത്തനങ്ങളിൽ എസ്‌ഡിപിഐ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ യുഎപിഎ പ്രകാരം നിരോധിച്ചശേഷം തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിക്കുകയാണ്‌ വേണ്ടതെന്ന്‌ ആഭ്യന്തരമന്ത്രാലയത്തിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ആർ വി എസ്‌ മണി പറഞ്ഞു. സംഘപരിവാറിന്റെ ഗൂഢതാൽപ്പര്യങ്ങളാണ്‌ എസ്‌ഡിപിഐക്ക്‌ വിലക്ക്‌ ഏർപ്പെടുത്താത്തതിനു പിന്നിലെന്ന്‌ ആരോപണം ഉയർന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top