20 April Saturday

15-കാരിയെ സ്‌കൂളിൽ വെച്ച് പീഡിപ്പിച്ച പ്യൂൺ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022

മുംബൈ> പതിനഞ്ചുകാരിയെ സ്‌കൂളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്യൂൺ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ സെപ്‌തംബർ അഞ്ചിന് അധ്യാപക ദിനത്തിലാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രതി പീഡിപ്പിച്ചത്.  വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ സ്‌കൂളില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

സംഭവത്തിന് ശേഷം പ്യൂൺ സ്‌കൂളിൽ വരാതായതോടെ ഗംദേവി പോലീസ് സ്‌റ്റേഷനില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ പരാതി നല്‍കുകയായിരുന്നു. ഇയാൾ കുട്ടിയെ നിരവധി തവണ ഉപദ്രവിച്ചെന്നും കുട്ടിയുടെ ഫോണലേക്ക് വീഡിയോ കോൾ വിളിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. പോക്‌‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top