19 April Friday

ബീഹാറില്‍ പതിനാറുകാരിയെ അജ്ഞാതന്‍ പിന്നില്‍നിന്നും വെടിവച്ചു വീഴ്ത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

photo credit : twitter ANI

പാറ്റ്‌ന> ബീഹാറിലെ പാറ്റ്‌നയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാറുകാരിയെ അജ്ഞാതന്‍ പിന്നില്‍നിന്നും വെടിവച്ചു വീഴ്ത്തി.സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പിന്‍കഴുത്തിനു വെടിയേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം.ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ട്യൂഷനുശേഷം രാവിലെ എട്ടു മണിയോടെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് വെടിയേറ്റത്.പാറ്റ്‌നയിലെ സിപാറ പ്രദേശത്താണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.




 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top