08 December Friday

ദീപാവലി: ഡൽഹിയിലെ പടക്ക നിരോധനത്തിൽ ഇടപെടില്ലന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023

ന്യൂഡൽഹി> ശൈത്യകാലത്തെ അന്തരീക്ഷ മലിനീകരണം മുൻനിർത്തി ദീപാവലിക്ക്‌ പടക്ക നിർമാണവും വിൽപ്പനയും ഉപയോഗവും നിരോധിച്ച ഡൽഹി സർക്കാർ ഉത്തരവിൽ ഇടടെപില്ലന്ന്‌ സുപ്രീംകോടതി. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ബിജെപി എംപി മനോജ്‌ തിവാരി സമർപ്പിച്ച ഹർജി ജസിറ്റിസ്‌ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവർ തള്ളി.

പ്രാദേശികമായുള്ള നിയന്ത്രണത്തിൽ ഇടപെടില്ലന്നും ആഘോഷിക്കാൻ മറ്റ്‌ വഴികൾ തേടണമെന്നും തിവാരിയോട്‌ കോടതി പറഞ്ഞു. കഴിഞ്ഞ വർഷവും തിവാരി സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.  നിങ്ങളുടെ പണം മധുരപലഹാരങ്ങൾക്കായി ചെലവഴിക്കൂവെന്നും ജനങ്ങളെ  ശുദ്ധവായു ശ്വസിക്കാൻ അനുവദിക്കൂവെന്നുമായിരുന്നു അന്ന്‌ കോടതി പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top