20 April Saturday

എസ്‌‌ബിഐ ഓൺ‌ലൈൻ ഇടപാടുകൾ മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ന്യൂഡൽഹി> രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. എടിഎം വഴിയുള്ള പണം ഇടപാടുകൾ അടക്കം നിലച്ചു. സെര്‍വര്‍ തകരാറിനെ  തുടര്‍ന്നാണ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍  ഇടപാടുകളും നടക്കുന്നില്ല.

ഉച്ചയ്‌ക്ക്‌ ഒന്നോടെയാണ്‌ തകരാറുണ്ടായത്‌. ബാങ്കുകളിൽ എത്തിയവർക്ക്‌ ഒരിടപാടും നടത്താനായില്ല. ഡെബിറ്റ്‌ കാർഡുപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ, എടിഎം, സിഡിഎം, യുപിഐ ഇടപാടുകൾ തുടങ്ങിയവയെല്ലാം മുടങ്ങിയതോടെ വൻ പ്രതിസന്ധിയായി. എസ്‌ബിഐയുടെ മൊബൈൽ ആപ്ലിക്കേഷനായ യോനോ ആപ്പ്‌ തകരാറിലായി. വൈകിട്ട്‌ അഞ്ചരവരെ ആപ്പ്‌ പ്രവർത്തിക്കില്ലെന്ന്‌ അറിയിപ്പുണ്ടായി.
തകരാർ പരിഹരിച്ച്‌ ജോലി തീർക്കാതെ  വീട്ടിൽ പോകാൻ കഴിയാത്ത സ്ഥിതിയിൽ  ബാങ്കുജീവനക്കാരും കുടുങ്ങി.

വൻകിട മാളുകളിൽ സാധനം വാങ്ങിയ നൂറുകണക്കിനാളുകൾ പണം അടയ്‌ക്കാനാകാതെ വിഷമിച്ചു.  ആശുപത്രി ആവശ്യങ്ങൾക്കും വസ്‌തു ഇടപാടുകൾക്കുമൊക്കെ പണമെടുക്കേണ്ടിയവരാണ്‌ ഏറെ വിഷമിച്ചത്‌.  പരാതിപ്പെട്ടവരോട്‌ വ്യാഴാഴ്‌ച വൈകിട്ട്‌ ആറുവരെ ഒരിടപാടും നടക്കില്ലെന്ന്‌ ബാങ്ക്‌ അധികൃതർ അറിയിച്ചു. കോർപ്പറേറ്റ്‌ ഓഫീസ്‌ ബോംബെയിലാണെന്നും തങ്ങൾ നിസ്സഹായരാണെന്നുമാണ്‌ ഉപഭോക്താക്കൾക്കു കിട്ടിയ മറുപടി.
അടുത്തകാലത്തൊന്നും ഇത്തരമൊരു പ്രതിസന്ധി ബാങ്കിങ്‌ രംഗത്തുണ്ടായിട്ടില്ലെന്ന്‌ ബാങ്ക്‌ അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top