09 December Saturday

സവർക്കർ പരാമർശം: 
രാഹുലിന്‌ കോടതി നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

ലഖ്നൗ
ഗാന്ധി വധക്കേസ്‌ പ്രതിയായിരുന്ന ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ സെഷൻസ് കോടതിയുടെ നോട്ടീസ്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ ‘മാപ്പ് പറയാൻ താൻ സവർക്കറല്ല’ എന്നിങ്ങനെ രാഹുൽ നടത്തിയ പരാമർശം === അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ ഹർജിയിലാണ്‌ നടപടി.

ലഖ്‌നൗ സെഷൻസ് ജഡ്ജ് അശ്വിനി കുമാർ ത്രിപാഠിയാണ് നോട്ടീസ് അയച്ചത്. മുമ്പ്‌ ഇതുസംബന്ധിച്ച കേസ് അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top