24 April Wednesday

കര്‍ണാടകത്തിലും ജോഡോ യാത്രയിൽ സവർക്കർ

അനീഷ്‌ ബാലൻUpdated: Friday Oct 7, 2022


മംഗളൂരു
രാഹുൽ ഗാന്ധി നടത്തുന്ന ഭാരത്‌ ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ വീണ്ടും ഇടംപിടിച്ച്‌ സവർക്കർ. കർണാടക മാണ്ഡ്യ ജില്ലയിലെ നാഗമംഗല ബെല്ലാലയിൽ റോഡരികിൽ സ്ഥാപിച്ച ബോർഡിലാണ്‌ സവർക്കറുടെ ഫോട്ടോയുള്ളത്‌. വ്യാഴാഴ്‌ച മാണ്ഡ്യയിൽ സോണിയ ഗാന്ധിയും രാഹുലിനൊപ്പം ഭാരത്‌ ജോഡോ യാത്രയിൽ അണിചേർന്നിരുന്നു. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും ചെറിയ പടങ്ങൾക്കിടയിലാണ്‌ സവർക്കറുള്ളത്‌. ബംഗളൂരു ശാന്തിനഗർ മണ്ഡലത്തിലെ മലയാളിയായ എംഎൽഎ എൻ എ ഹാരീസാണ്‌ പ്രചാരണ ബോർഡ്‌ സ്ഥാപിച്ചത്‌. ഹാരീസിനാണ്‌ അവിടെ യാത്രയുടെ ചുമതലയും. സംഭവം വിവാദമായതോടെ ബോർഡ്‌ നീക്കി.

നേരത്തേ കേരളത്തിൽ പര്യടനം നടത്തുമ്പോൾ നെടുമ്പാശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലും സവർക്കർ ഇടംനേടിയിരുന്നു. അൻവർ സാദത്ത്‌ എംഎൽഎയുടെ വീടിനടുത്ത്‌ സ്ഥാപിച്ച ബോർഡിലെ  സവർക്കറുടെ പടത്തിനു മുകളിൽ ഗാന്ധിജിയുടെ പടമൊട്ടിച്ചാണ്‌ കോൺഗ്രസ്‌ തടിതപ്പിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top