29 March Friday

ജയിലിലുള്ള ഡൽഹി 
മന്ത്രിക്ക്‌ പരിചാരകർ ; പുതിയ വീഡിയോ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022


ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിന്റെ പുതിയ വീഡിയോ പുറത്ത്‌. ജയിലിലെ ഹൗസ്‌ കീപ്പർമാർ ജയിനിന്റെ മുറി വൃത്തിയാക്കി കിടക്ക സജ്ജമാക്കുന്നത്‌ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്‌. സെപ്തംബർ 13, 15, ഒക്ടോബർ ഒന്ന്‌ തീയതികളിലെ ദൃശ്യങ്ങളാണ്‌ ഒടുവിൽ പുറത്തുവന്നത്‌.

ജയിൽ മന്ത്രികൂടിയാണ്‌ ജയിൻ. ജയിൽ സൂപ്രണ്ടും മറ്റ്‌ സന്ദർശകരും മുറിയിലെത്തി മന്ത്രിയെ കാണുന്ന ദൃശ്യങ്ങൾ മുമ്പ്‌ പുറത്തുവന്നിരുന്നു. ജയിനിന്റെ മുറിയിലുള്ള സിസിടിവിയിൽ നിന്നുള്ള നാലാമത്തെ ദൃശ്യമാണ്‌ ചോരുന്നത്‌. മതവിശ്വാസമനുസരിച്ചുള്ള ഭക്ഷണം ലഭ്യമാക്കണമെന്ന ജയിനിന്റെ ഹർജി റോസ് അവന്യു കോടതി ശനിയാഴ്ച തള്ളിയിരുന്നു. എഎപി അനധികൃതമായി മന്ത്രിക്ക്‌ സൗകര്യം ഒരുക്കുകയാണെന്ന്‌ ബിജെപി വീണ്ടും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top