25 April Thursday

ശരദ് പവാറിന് വധഭീഷണിയെന്ന് എന്‍സിപി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

മുംബൈ > എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനുനേരെ വധഭീഷണിയെന്ന് ആരോപണം. സമൂഹമാധ്യമത്തിലാണ് ഭീഷണി ഉയര്‍ന്നത്.

പവാറിന്റെ മകളും ലോക്-സഭാ അം​ഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തില്‍ എന്‍സിപി പ്രവര്‍ത്തകര്‍ മുംബൈ പൊലീസ് ചീഫിനെ കണ്ട് നടപടി ആവശ്യപ്പെട്ടു. 

ഫെയ്സ്ബുക്കിലാണ് വധഭീഷണി. ശരദ് പവാറിന് നരേന്ദ്ര ധാബോൽക്കറുടെ വിധി വരുമെന്നാണ് സന്ദേശത്തിലുള്ളടത്. ഇതിന്റെ സ്-ക്രീന്‍ ഷോട്ടുകള്‍ സുപ്രിയ സുലെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.

2013 ആ​ഗസ്‌ത്‌ ഇരുപതിനാണ് ബൈക്കിലെത്തിയ അക്രമികള്‍ നരേന്ദ്ര ധാബോല്‍ക്കറെ വെടിവച്ചുകൊന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top