25 April Thursday

മോദിയെ 
തുറന്നുകാട്ടിയ ഭട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


2002 ഫെബ്രുവരി 17ന്‌ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗുജറാത്ത്‌ വംശഹത്യക്ക്‌ വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച്‌ സുപ്രീംകോടതിക്ക്‌ മൊഴി നൽകിയതോടെ മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥൻ സഞ്‌ജീവ്‌ ഭട്ട്‌ ബിജെപിയുടെ ഹിറ്റ്‌ ലിസ്റ്റിലായി. മുംബൈ ഐഐടിയിൽനിന്ന്‌ എംടെക്‌ നേടിയ ഭട്ട്‌ 1988ലാണ്‌ ഐപിഎസ്‌ നേടിയത്‌. 1999 മുതൽ 2002 വരെ ഗുജറാത്ത്‌ ഇന്റലിജൻസ്‌ ബ്യൂറോ ഡെപ്യൂട്ടി കമീഷണറായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്നു. 

ഭട്ടിനൊപ്പം സേനയിലെത്തിയവർക്ക്‌ 2007ൽ ഐജി റാങ്കിലേക്ക്‌ സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും സർക്കാരിന്റെ അപ്രീതിയെത്തുടർന്ന്‌ ഭട്ടിന്‌ എസ്‌പി റാങ്കിൽ തുടരേണ്ടിവന്നു. ഗുജറാത്ത്‌ വംശഹത്യയിൽ പ്രത്യേക അന്വേഷക സംഘം സത്യം മറയ്‌ക്കുന്നെന്ന്‌ ആരോപിച്ച്‌ 2011ൽ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. പിന്നാലെ സസ്‌പെൻഷൻ. 2012ൽ ഭട്ട്‌ അടക്കം ഏഴു പൊലീസുകാർക്കെതിരെ 1990ലെ കസ്റ്റഡി മരണത്തിന്റെ പേരിൽ കേസെടുത്തു. കേസിൽ 2019ൽ ഭട്ടിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. 2015-ൽ പൊലീസ് സർവീസിൽനിന്ന് ഭട്ടിനെ നീക്കി. ഇപ്പോഴും ജയിലിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top