25 April Thursday

സംഘപരിവാരങ്ങള്‍ ആക്രമിക്കും; ക്രിസ്ത്യാനികൾ പ്രാർഥിക്കേണ്ട ; ബെല​ഗവി പൊലീസിന്റെ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


ബെല​ഗവി
കർണാടകത്തിൽ സംഘപരിവാർ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ  ക്രിസ്ത്യാനികൾ പ്രാർഥനായോ​ഗങ്ങൾ ഒഴിവാക്കണമെന്ന്  പൊലീസ്.
ബെലഗവിയിലെ ക്രിസ്ത്യൻ സമുദായ അം​ഗങ്ങളോടാണ് പൊലീസിന്റെ മുന്നറിയിപ്പ്. പാസ്റ്റര്‍മാരെ വിളിച്ചുവരുത്തിയാണ് പൊലീസ് ഉദ്യോ​ഗസ്ഥര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ആക്രമികളെ പിടികൂടുന്നതിനുപകരം ഇരകളോട് വീട്ടിലിരിക്കാൻ പറയുന്നത് തെറ്റായ സന്ദേശമാണെന്നും പൊലീസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും  ക്രിസ്ത്യൻ സംഘടനകൾ ചൂണ്ടിക്കാട്ടി.സംഘപരിവാറുകാർ ആക്രമിക്കുമെന്നും നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്കാകില്ലെന്നും പൊലീസ് പറഞ്ഞതായി പാസ്റ്റർ തോമസ് ജോൺസൺ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top