29 March Friday

സന്ദീപിന്റെ കൊലപാതകം ആർഎസ്‌എസ്‌ - ബിജെപി കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ച: സിപിഐ എം പിബി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ന്യൂഡൽഹി > ആർഎസ്‌എസും ബിജെപിയും കേരളത്തിൽ പ്രയോഗിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്‌ സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിപി.ബി സന്ദീപ്‌കുമാറിന്റെ വധമെന്ന്‌ പാർടി പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

ക്രൂരമായ കൊലപാതകത്തെ പി.ബി ശക്തിയായി അപലപിച്ചു. ജനകീയ നേതാവും മുൻ പഞ്ചായത്ത്‌ അംഗവുമായ സന്ദീപിനെ(36)  വഴിയിൽ തടഞ്ഞ്‌ കത്തികൾ ഉപയോഗിച്ച്‌ പലപ്രാവശ്യം കുത്തിയാണ്‌ കൊലപ്പെടുത്തിയത്‌. അറസ്‌റ്റിലായ പ്രതികളിൽ ഒരാൾ യുവമോർച്ചയുടെ പെരിങ്ങരയിലെ അധ്യക്ഷനും ആർഎസ്‌എസ്‌ പ്രവർത്തകനുമാണ്‌.

സംസ്ഥാനത്ത്‌ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനും സിപിഐ എമ്മിന്റെ വളർച്ച തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടാണ്‌ ആർഎസ്‌എസ്‌ - ബിജെപി അക്രമം. ഈ ഗൂഢതന്ത്രം വിജയിക്കാൻ പോകുന്നില്ല. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന്‌ ആർഎസ്‌എസിനോടും ബിജെപിയോടും സിപിഐ എം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top