25 April Thursday

സിന്‍ഘു കൊലപാതകം : ഗൂഢാലോചന അന്വേഷിക്കണം : സംയുക്ത കിസാൻമോർച്ച

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021


ന്യൂഡൽഹി
കർഷകപ്രക്ഷോഭത്തെ കരിവാരിതേക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ സിന്‍ഘു അതിർത്തിയിലെ നിഷ്‌ഠുര കൊലപാതകമെന്ന സംശയം ശക്തമായ സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന്‌ സംയുക്ത കിസാൻമോർച്ച.

കേന്ദ്ര കൃഷിമന്ത്രിയും കൃഷി സഹമന്ത്രിയും നിഹാങ്ക്‌ നേതാവുമായി 2021 ജൂലൈയിൽ ചർച്ച നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനും ഗുണ്ടകളും കർഷകരെ വണ്ടികയറ്റി കൊന്നത് ബിജെപി സർക്കാരുകളെ അടിമുടി കുഴപ്പത്തിലാക്കിയതോടെയാണ് സിന്‍ഘു കൊല അരങ്ങേറിയത്. കൊലയ്ക്കു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന സന്ദേഹം ഉയരുന്നു. വിശദ അന്വേഷണം നടത്തി വസ്‌തുത പുറത്തുകൊണ്ടുവരണം.

കർഷകരെ വണ്ടികയറ്റി കൊന്നതിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ്‌ പൊലീസിനാണെന്ന കേന്ദ്രമന്ത്രി അജയ്‌ മിശ്രയുടെ പ്രസ്‌താവന പരിഹാസ്യമാണെന്നും സംയുക്ത കിസാൻമോർച്ച ചൂണ്ടിക്കാട്ടി. മന്ത്രിയുടെ അറസ്റ്റ്‌ ആവശ്യപ്പെട്ട്‌ രാജ്യവ്യാപകമായി നടത്തിയ ട്രെയിൻതടയൽ സമരം ചരിത്രവിജയമായി. കർഷക രക്തസാക്ഷികൾക്ക്‌ നീതി ഉറപ്പാക്കാന്‍ ശക്തമായ തുടർപ്രക്ഷോഭമുണ്ടാകുമെന്ന് മോർച്ച  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top