24 April Wednesday

സംയുക്ത കിസാൻ മോർച്ചയുടെ 
അക്കൗണ്ട്‌ തടഞ്ഞ് ട്വിറ്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


ന്യൂഡൽഹി
കർഷകസംഘടനയുടെ അക്കൗണ്ട്‌ അധികൃതരുടെ നിർദേശാനുസരണം തടഞ്ഞ് ട്വിറ്റർ. സംയുക്ത കിസാൻ മോർച്ചയുടെ ഔദ്യോഗിക അക്കൗണ്ടും കർഷകർ വാർത്തകളും വിവരങ്ങളും പങ്കിടുന്ന ‘ട്രാക്‌റ്റർ ടു ട്വീറ്റ്‌’ എന്ന അക്കൗണ്ടുമാണ്‌ തടഞ്ഞത്‌. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ കോടതികളുടെയോ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അക്കൗണ്ടുകൾ ട്വിറ്റർ തടഞ്ഞുവയ്‌ക്കാറുള്ളത്‌. ഐതിഹാസിക കർഷകപ്രക്ഷോഭം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളുടെ വിവരങ്ങൾ കർഷകർ ജനങ്ങളുമായി പങ്കിട്ടത്‌ ഈ ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ്.

അടിയന്തരാവസ്ഥയുടെ വാർഷികദിനംതന്നെ കർഷക സംഘടനകളുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനായി മോദി സർക്കാർ തെരഞ്ഞെടുത്തെന്ന്‌ സ്വരാജ്‌ അഭിയാൻ നേതാവ്‌ യോഗേന്ദ്ര യാദവ്‌ വിമർശിച്ചു

റാണാ അയൂബിന്റെ 
ട്വീറ്റിന് വിലക്ക്
പ്രമുഖ മാധ്യമപ്രവർത്തകയായ റാണാ അയൂബിന്റെ ട്വീറ്റും തടഞ്ഞു. ജ്ഞാൻവാപി പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധി പരാമർശിച്ചുള്ള ട്വീറ്റാണ്‌ തടഞ്ഞത്. അധികൃതരുടെ നിർദേശാനുസരണം അക്കൗണ്ട്‌ ഇന്ത്യയിൽ മരവിപ്പിക്കുന്നെന്ന്‌ ട്വിറ്റർ റാണാ അയൂബിനെ ഔദ്യോഗികമായി അറിയിച്ചെങ്കിലും ഈ ട്വീറ്റുമാത്രമാണ് തടഞ്ഞത്. ടെന്നീസ്‌ താരം മാർട്ടിന നവരത്തിലോവ ഉൾപ്പടെയുള്ളവർ നടപടിയെ വിമർശിച്ചു. ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്ന റാണാ അയൂബിന്റെ ഗുജറാത്ത്‌ ഫയൽസ്‌ എന്ന പുസ്‌തകം ഏറെ ചർച്ചയായിരുന്നു..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top