28 March Thursday

സൽമാനെ കൊല്ലുകയാണ്‌ ജീവിതലക്ഷ്യമെന്ന്‌ ലോറൻസ് ബിഷ്‍ണോയി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

        മുംബൈ> ബോളിവുഡ്സൂപ്പര്‍താരം സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണിയുമായി ​ഗുണ്ടാത്തലവന്‍ ലോറൻസ് ബിഷ്‍ണോയി. സൽമാനെ വധിക്കുകയാണ് ജീവിതലക്ഷ്യമെന്നും താരത്തിന്റെ സുരക്ഷ പിൻവലിച്ചാൽ ഉടൻ അത്‌ നടപ്പാക്കുമെന്നും ലോറൻസ്‌ പറഞ്ഞു. ജയിലിൽ  കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്‌ വധഭീഷണി ആവർത്തിച്ചത്‌.

       കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ ബിഷ്‍ണോയി സമുദായത്തോട് മാപ്പുപറഞ്ഞെങ്കിൽ മാത്രമേ ഈ പ്രശ്നം അവസാനിക്കുകയുള്ളൂവെന്നും ലോറൻസ് പറഞ്ഞു.  സല്‍മാന്‍ ഖാനെ വകവരുത്താന്‍ ഇയാൾ തോക്കുധാരിയെ അയച്ചിരുന്നെന്ന് പൊലീസ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, വധഭീഷണിയുമായി ഇ മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സല്‍മാന്റെ കുടുംബത്തിന്റെ പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top