മുസഫര്‍നഗര്‍
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ കലാപത്തിലേക്ക് നയിച്ച വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയ കേസിലെ പ്രതികളായ ബിജെപി മന്ത്രി കപില്‍ദേവ് അഗര്‍വാൾ, വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി തുടങ്ങിയവർക്ക് ജാമ്യം. പ്രത്യേക കോടതിയില്‍ കീഴടങ്ങിയ പ്രതികൾക്കാണ് ചൊവ്വാഴ്ച ജാമ്യം ലഭിച്ചത്. ജാമ്യമില്ലാ വാറന്റ് പിന്‍വലിച്ച് രണ്ടുലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്. ബിജെപി എംപി സോഹന്‍വിര്‍ സിങ്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് യഷ്പാല്‍ പന്‍വര്‍, മുന്‍ എംപി ഹരീന്ദ്ര മാലിക്, മുന്‍ എംഎല്‍എ അശോക് കന്‍സാല്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.
2013 ആഗസ്ത് 30ന് നിരോധനാജ്ഞ ലംഘിച്ച് നഗ്-ല മഡോറില്‍ പഞ്ചായത്ത് യോഗം വിളിച്ചുചേര്‍ത്ത് കലാപാഹ്വാനം നടത്തിയതിനാണ് കേസ്. ബിജെപി അധികാരത്തിലെത്താന്‍ ആസൂത്രണം ചെയ്ത വര്‍ഗീയ കലാപത്തില്‍ അറുപതോളം പേരാണ് കൊല്ലപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..