25 April Thursday

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ് പി ഹിന്ദുജ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

ന്യൂഡൽഹി> ഹിന്ദുജ ഗ്രൂപ്പ് ചെയർമാനും ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളുമായ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന എസ്‌ പി ഹിന്ദുജ (87) ബുധനാഴ്‌ച ലണ്ടനിൽ അന്തരിച്ചു. കുറച്ചു നാളുകളായി അസുഖബാധിതനായിരുന്നു. 1952ൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പിതാവിന്റെ ബിസിനസിൽ പങ്കാളിയായി.

സ്വീഡിഷ്‌ ആയുധനിർമാതാക്കളായ എബി ബോഫേർസിന്‌ ഇന്ത്യൻ സർക്കാരുമായുള്ള കരാർ നേടാൻ സഹായിക്കാൻ കമീഷൻ സ്വീകരിച്ചു എന്ന ആരോപണം അദ്ദേഹത്തിനും സഹോദരന്മാരായ ഗോപിചന്ദിനും പ്രകാശിനുമെതിരെ ഉയർന്നിരുന്നു. എന്നാൽ, കോടതി കുറ്റവിമുക്തരാക്കി. ഭാര്യ: മധു ഹിന്ദുജ. മക്കൾ: ഷനു ശ്രീചന്ദ് ഹിന്ദുജ, വിനൂ ശ്രീചന്ദ് ഹിന്ദുജ. സഹോദരങ്ങൾ: ഗോപിചന്ദ്‌ ഹിന്ദുജ, പ്രകാശ്‌ ഹിന്ദുജ, അശോക്‌ ഹിന്ദുജ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top