15 December Monday

ക്യാനഡ വിഷയം: ബ്ലിങ്കനുമായി ചർച്ചചെയ്ത്‌ ജയ്‌ശങ്കർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


വാഷിങ്‌ടൺ
ക്യാനഡയുമായി നിലനിൽക്കുന്ന സംഘർഷം അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച ചെയ്തെന്ന്‌ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ. കൂടിക്കാഴ്ചയ്ക്കുശേഷം ഹഡ്‌സൺ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിക്കിടെയാണ്‌ ജയ്‌ശങ്കർ മാധ്യമങ്ങളോട്‌ ഇക്കാര്യം പറഞ്ഞത്‌. ഇരുവശവും ലഭ്യമായ വിവരങ്ങൾ പരസ്പരം കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ക്യാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി ഹർദീപ്‌ സിങ്‌ നിജ്ജാർ കൊല്ലപ്പെട്ടതിന്‌ പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന ക്യാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നാണ്‌ ഇന്ത്യ–- ക്യാനഡ ബന്ധം വഷളായത്‌. ക്യാനഡയ്ക്ക് തുടക്കം മുതൽ അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജയ്‌ശങ്കറുമായുള്ള ചർച്ചയിൽ വിഷയം ഉന്നയിക്കാമെന്ന്‌ ബ്ലിങ്കൻ ഉറപ്പുനൽകിയതായി ട്രൂഡോ പറഞ്ഞിരുന്നു. അതേസമയം, നിലപാട്‌ ട്രൂഡോ തിരുത്തണമെന്ന്‌ അമേരിക്കയിലെ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ്‌ ഇന്ത്യൻ ഡയസ്‌പോറ സ്‌റ്റഡീസ്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top