മുംബൈ
തെരഞ്ഞെടുപ്പ് ജയിക്കാൻ മോദി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്‌ത്രവുംമാത്രം മതിയാകില്ലെന്ന് ആർഎസ്‌എസ് മുഖമാസിക ഓർഗനൈസർ. ശക്തമായ പ്രാദേശിക നേതൃനിരയും പ്രവർത്തനവും അനിവാര്യമാണെന്ന് കർണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പതനത്തിന്റെ പശ്ചാത്തലത്തിൽ ഓര്‍ഗനൈസറിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്രമോദി–- അമിത് ഷാ കൂട്ടുകെട്ടിനെതിരെ സംഘപരിവാർ നേതൃനിരയിൽ അതൃപ്‌തി പുകയുന്നതിനിടെയാണ് ഓർഗനൈസറിലെ വിമർശം.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടാകാമെന്ന സാധ്യത അപകടകരമാണ്. ബിജെപിക്ക് സ്ഥിതിഗതികൾ വിലയിരുത്താനുള്ള ശരിയായ സമയമിതാണെന്ന് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കർ എഴുതിയ ലേഖനത്തിൽ പറയുന്നു. സംസ്ഥാനതലത്തിൽ സ്വാധീനം ചെലുത്താനായാൽ മാത്രമെ ഇനി തിരഞ്ഞെടുപ്പുകളിൽ വിജയം കാണാനാകൂ. കര്‍ണാടകയിൽ അതുണ്ടായില്ലെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..