25 April Thursday

മോദിയുടെ ആഹ്വാനം തള്ളി: ത്രിവർണ പതാക തൊടാതെ ആർഎസ്‌എസ്‌

റിതിൻ പൗലോസ്‌Updated: Monday Aug 8, 2022

ന്യൂഡൽഹി> സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനംചെയ്‌ത ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്‌ മുഖംകൊടുക്കാതെ ആർഎസ്‌എസ്‌. സമൂഹമാധ്യമങ്ങളിലെ മുഖചിത്രം മാറ്റി ദേശീയ പതാകയാക്കുന്നതിനോടും ആർഎസ്‌എസ്‌ നേതാക്കൾ  പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നേരിട്ട്‌ വൻ പ്രചാരണം നടത്തിയിട്ടും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ അടക്കമുള്ളവർ ദേശീയ പതാകയോട്‌ അകലം പാലിക്കുകയാണ്‌.

ത്രിവർണ പാതകയെ ചരിത്രത്തിൽ ഇതുവരെ അംഗീകരിക്കാനോ അത്‌ നാഗ്‌പുരിലെ ആസ്ഥാനത്ത്‌ ഉയർത്താനോ ആർഎസ്‌എസ്‌ തയ്യാറായിട്ടില്ല.
ത്രിവർണ പതാക ഉയർത്താത്ത ദേശവിരുദ്ധ സംഘടനയിൽനിന്നുള്ളവരാണിപ്പോൾ "ഹർ ഘർ തിരംഗ' നടത്തുന്നതെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. എന്നാൽ, ആർഎസ്എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനിൽ അംബേക്കർ  ജൂലൈയിൽത്തന്നെ ഹർ ഘർ തിരംഗ, ആസാദി കാ അമൃത്‌ മഹാേത്സവ്‌ ക്യാമ്പയിനുകൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്ന്‌ ന്യായീകരിച്ചു.      

മോദി–-അമിത്‌ ഷാ കൂട്ടുകെട്ടിലേക്ക്‌ ബിജെപി ചുരുങ്ങിയതും നയപരമായ തീരുമാനങ്ങളിൽ ആർഎസ്‌എസിനുള്ള സ്വാധീനം കുറഞ്ഞതും  സംഘടനയ്‌ക്ക്‌  അമർഷമുണ്ടാക്കുന്നുവെന്ന  റിപ്പോർട്ടുകളുണ്ടായിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ സർ സംഘ ചാലകായിരുന്ന കെ എസ് സുദർശൻ ശക്തനായിരുന്നുവെങ്കിൽ മോഹൻ ഭാഗവത്‌ മോദി ഭരണത്തിൽ ശക്തി ക്ഷയിച്ച നേതൃത്വമായെന്നും നിരീക്ഷകർ പറയുന്നു. കോവിഡ്‌ പ്രതിസന്ധിയിലടക്കം ഭാഗവത്‌ മോദിയെ പരോക്ഷമായി വിമർശിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top