24 April Wednesday

രാജ്യത്ത്‌ ദാരിദ്ര്യം രാക്ഷസരൂപം 
പൂണ്ടെന്ന്‌ ആർഎസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

image credit dattatreya hosabale twitter


ന്യൂഡൽഹി> രാജ്യത്ത്‌ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്ന്‌ തുറന്നുസമ്മതിച്ച്‌ ആർഎസ്‌എസ്‌. ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട്‌ നിൽക്കുകയാണെന്ന്‌ ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. ആ രാക്ഷസനെ സംഹരിക്കുക പ്രധാന വെല്ലുവിളിയാണ്‌. 20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണ്. 23 കോടിയിലധികം ആൾക്കാർക്ക്‌ ദിവസം 375 രൂപയ്‌ക്കു താഴെ മാത്രമാണ്‌ വരുമാനം. നാലു കോടിയിലധികമാണ്‌ തൊഴിൽരഹിതർ. ലേബർ ഫോഴ്‌സ്‌ സർവേ അനുസരിച്ച്‌ തൊഴിലില്ലായ്‌മ നിരക്ക്‌ 7.6 ശതമാനമാണെന്നും- സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ വെബിനാറിൽ ദത്താത്രേയ ഹൊസബലെ പറഞ്ഞു.

ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്‌ക്കുന്നത്‌ നല്ല സാഹചര്യമാണോ? ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക്‌ നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും- ഹൊസബലെ പറഞ്ഞു. നിലവിലെ സാമ്പത്തികനയങ്ങളാണ്‌ ദാരിദ്ര്യത്തിനും തൊഴിലില്ലായ്‌മയ്‌ക്കും കാരണമെന്ന വിമർശം ആർഎസ്‌എസ്‌ മുമ്പും ഉയർത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top