ന്യൂഡല്‍ഹി> അനധികൃതമായി അമ്പലത്തിലെ പ്രതിഷ്ഠക്കടുത്തെത്തി ചടങ്ങുകള്‍ നടത്തിയ രാജകുടുംബത്തിലെ സ്ത്രീയെ പൊലീസ് വലിച്ചിഴച്ച് പുറത്താക്കി.മധ്യപ്രദേശിലെ പന്നാ ജില്ലയിലാണ് സംഭവം.
നിയമം ലംഘിച്ച് പ്രതിഷ്ഠ ഇരിക്കുന്ന സ്ഥലത്തേയ്ക്ക് ജന്‍മാഷ്ടമി ആഘോഷ സമയത്ത് പ്രവേശിച്ചതിനെതിരായാണ് പൊലീസിന്റെ നടപടി.പന്ന ജില്ലയിലെ രാജകുടുംബത്തില്‍ പെട്ട ജിതേശ്വരി ദേവിയെയാണ് അറസ്റ്റ് ചെയ്തത്. സ്വയം 'ആരതി' ചെയ്യാന്‍ ശ്രമിച്ച ജിതേശ്വരി ദേവി ക്ഷേത്ര പൂജകള്‍ മുടക്കുകയും ചെയ്തതായി ക്ഷേത്ര അധികൃതര്‍ പറഞ്ഞു.
പ്രതിഷ്ഠയുടെ അടുത്തേക്ക് പോകാനൊരുങ്ങവെ തടയുകയായിരുന്നു . പൊലീസെത്തിയതോടെ പൊലീസുമായി വാക്കുതര്‍ക്കുണ്ടായി.അതേസമയം, ഇവര്‍ മദ്യപിച്ച് പൂജാരിമാരുമായി വഴക്കടിക്കുകയാണെന്ന് അമ്പലത്തിലെത്തിയ നാട്ടുകാര്‍ പറഞ്ഞു
പഴയ രാജകുമാരിയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. മകനെത്താന്‍ കഴിയാത്തതിനാല്‍ അമ്മ ജിതേശ്വരി നേരിട്ടെത്തി ചടങ്ങുകള്‍ നടത്തിയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് പൂജന നടത്താനൊരുങ്ങിയതെന്നും പൊലീസ് പറഞ്ഞു
- മധ്യപ്രദേശ് പൊലീസ് കേസെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..