25 April Thursday

യുപിയിൽ പുതിയ റോഡിൽ തേങ്ങയുടച്ചു; പൊട്ടിയത്‌ റോഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

videograbbed image


ലഖ്‌നൗ
യുപിയിൽ തേങ്ങയുടച്ച്‌ റോഡ്‌ ഉദ്‌ഘാടനം ചെയ്യാനൊരുങ്ങിയ ബിജെപി എംഎൽഎയുടെ ശ്രമം പാളി. തേങ്ങ പൊട്ടിയില്ല, പകരം റോഡ്‌ പൊളിഞ്ഞു. 1.16 കോടി രൂപ മുടക്കിയാണ്‌ ഏഴ്‌ കിലോമീറ്റർ റോഡ്‌ പുനർനിർമിച്ചത്‌. ബിജിനോർ എംഎൽഎ സുചി മൗസം ചൗധരിയാണ്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയത്‌. റോഡ്‌ പൊളിഞ്ഞതോടെ പരിശോധനയ്‌ക്ക്‌ സാമ്പിൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ എത്തിയശേഷമാണ്‌ എംഎൽഎ മടങ്ങിയത്‌. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top