12 July Saturday
സാനിറ്ററി പാഡ്‌ ചോദിച്ചതിന്‌ പരിഹാസം

എന്റെ ചോദ്യം തെറ്റിയില്ല, എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ഞാൻ ചോദിച്ചത്‌, വഴക്കുണ്ടാക്കാനല്ല’ ; ബിഹാറിലെ പെണ്‍കുട്ടി 
പറയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

പട്‌ന
‘എന്റെ ചോദ്യം തെറ്റിയില്ല. എനിക്ക് സാനിറ്ററി പാഡ്‌ വാങ്ങാനുള്ള ശേഷിയുണ്ട്‌, പക്ഷേ, ചേരിയിൽ താമസിക്കുന്ന പലർക്കും അതില്ല. എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ഞാൻ ചോദിച്ചത്‌. വഴക്കുണ്ടാക്കാനല്ല’. സാനിറ്ററി പാഡ്‌ കുറഞ്ഞവിലയ്ക്ക്  നൽകാൻ സർക്കാരിന്‌ കഴിയില്ലേയെന്ന്‌ ചോദിച്ചതിന്‌ തന്നെ അധിക്ഷേപിച്ച ബിഹാർ ഐഎഎസ്‌ ഉദ്യോഗസ്ഥയ്‌ക്ക്‌ മറുപടിയുമായി വിദ്യാർഥിനി റിയ കുമാരി എത്തി.

ബിഹാര്‍ വനിതാ ശിശുക്ഷേമ കോർപറേഷൻ സംസ്ഥാന മേധാവി ​ഹർജ്യോത് കൗർ ബംമ്രയാണ്‌  കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ പെൺകുട്ടിയെ പരിഹസിച്ചത്‌. "ഇന്ന്‌ സാനിറ്ററി പാഡ്‌ ചോദിച്ചു. നാളെ സർക്കാർ കോണ്ടം തരണമെന്നും പറയും' എന്നായിരുന്നു ബംമ്രയുടെ പ്രതികരണം. സംഭവം വിവാദമായതോടെ ബംമ്ര മാപ്പ്‌ ചോദിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top