19 April Friday

രാജ്യദ്രോഹക്കുറ്റം: നിയമ കമീഷൻ റിപ്പോർട്ട്‌ തള്ളണമെന്ന്‌ ലോയേഴ്‌സ്‌ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

ന്യൂഡൽഹി> കൊളോണിയൽ കാലം മുതൽ പൗരന്മാരെ അടിച്ചമർത്താനായി ഉപയോഗിച്ചുവരുന്ന രാജ്യദ്രോഹക്കുറ്റമായ ഐപിസി 124 എ  നിലനിർത്തണമെന്ന നിയമകമീഷൻ ശുപാർശ തള്ളണമെന്ന്‌ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ. നിയമം പൂർണമായും പിൻവലിക്കുകയാണ്‌ ചെയ്യേണ്ടതെന്ന്‌ യൂണിയൻ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. ആർട്ടിക്കിൾ 19 അനുസരിച്ച്‌ ചട്ടം ഭരണഘടന വിരുദ്ധമാണ്‌. കേന്ദ്രസർക്കാർ ഉചിതമായ നിയമനിർമാണം നടത്തുന്നതുവരെ വകുപ്പ്‌ സുപ്രീംകോടതി മരിവിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

എന്നാൽ കൂടുതൽ ശക്തിയോടെ നിയമം നിലനിർത്തണമെന്നും കുറഞ്ഞ ശിക്ഷവർധിപ്പിക്കണമെന്നുമാണ്‌ നിയമകമീഷൻ ശുപാർശ. ഇത്‌ അങ്ങേയറ്റം പ്രാകൃതവും ഭരണഘടനയുടെ അന്തസത്തയ്‌ക്ക്‌ നിരക്കാത്തതുമാണ്‌.  അതിനാൽ കമീഷൻ ശുപാർശ തള്ളി നിയമം പൂർണമായും പിൻവലിക്കണമെന്ന്‌ യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ്‌ ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥും പ്രസ്‌താവനയിൽ  ആവശ്യപ്പെട്ടു.
     
ഒഡീഷ ട്രെയിൻ അപകടത്തിന്റെ ഉത്തവരാദിത്വത്തിൽ നിന്ന്‌ കേന്ദ്രസർക്കാരിനും റെയിൽവേയ്‌ക്കും ഒഴിഞ്ഞുമാറാൻ ആകില്ലന്ന്‌ മറ്റൊരു പ്രസ്‌താവനയിൽ വ്യക്തമാക്കിയ ഇരുവരും പരിക്കേറ്റവർക്ക്‌ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top