26 April Friday

പ്രാകൃതമായ രാജ്യദ്രോഹക്കുറ്റം പിൻവലിക്കണം: സിപിഐ എം പിബി

സ്വന്തം ലേഖകൻUpdated: Saturday Jun 3, 2023

ന്യൂഡൽഹി> പ്രാകൃതമായ രാജ്യദ്രോഹക്കുറ്റം നിലനിർത്താനും കുറഞ്ഞ ശിക്ഷ ഏഴുവർഷമാക്കാനുമുള്ള കേന്ദ്ര നിയമ കമീഷൻ ശുപാർശയെ തള്ളിയ സിപിഐ എം പൊളീറ്റ്‌ബ്യൂറോ, നിയമം പൂർണമായും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

കമീഷൻ ശുപാർശ ശിക്ഷനിയമത്തിലെ വ്യവസ്ഥകളോട്‌ പൊരുത്തപ്പെടാത്തതും സുപ്രീംകോടതി നിരീക്ഷണങ്ങളെ റദ്ദാക്കുന്നതുമാണ്‌. നിയമപുസ്‌തകത്തിൽ നിന്ന്‌ ഇത്‌ ഒഴിവാക്കുന്ന നിയമനിർമാണം കേന്ദ്രം നടത്തും വരെ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി മരവിപ്പിക്കുകയാണ്‌ ചെയ്‌തിരുന്നത്‌.
     
എന്നാൽ  നിയമം കൂടുതൽ കാർക്കശ്യമാക്കുന്നതോടൊപ്പം കുറഞ്ഞ ശിക്ഷ മൂന്നുവർഷം തടവിൽ നിന്ന്‌ ഏഴുവർഷമാക്കി ഉയർത്താനാണ്‌ കമീഷൻ ശുപാർശ. ഇഡി,സിബിഐ തുടങ്ങിയ കേന്ദ്രഏജൻസികളെ ദുരുപയോഗിച്ച്‌ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്രവേട്ട ശക്തമായിരിക്കവേയുള്ള ശുപാർശ അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്ന്‌ വ്യക്തമാക്കിയ പിബി, നിയമം പൂർണമായും പിൻവലിക്കണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top