25 April Thursday
ഡോളറിന്‌ 82.32 രൂപ

വീണ്ടും റെക്കോഡ് തകര്‍ച്ച ; ഈ വർഷം രൂപയുടെ 
മൂല്യം 10.5 ശതമാനത്തോളം ഇടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022



കൊച്ചി
വീണ്ടും റെക്കോഡ് തകർച്ച നേരിട്ട ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 82 കടന്നു. വെള്ളിയാഴ്ച ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ 82.19ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് മൂല്യം 82.33ലേക്ക് ഇടിഞ്ഞു. മുൻ ദിവസത്തെ അവസാനനിരക്കായ 81.95ൽനിന്ന്‌ 38 പൈസയാണ് തുടക്കത്തിൽ രൂപയ്ക്ക് നഷ്ടമായത്. പിന്നീട് വ്യാപാരത്തിനിടയിൽ മൂല്യം 82.39 നിലവാരത്തിലേക്ക് താണ്‌ നഷ്ടം 44 പൈസയായി വർധിച്ചു. ഒടുവിൽ 37 പൈസ നഷ്ടത്തിൽ 82.32ൽ വ്യാപാരം അവസാനിപ്പിച്ചു. 

അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന്‌ ഫെഡറൽ റിസർവ്‌ ​ഗവർണർ ക്രിസ്റ്റഫർ വാലർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇത്‌ ഡോളറിന്‌ ഗുണമായപ്പോൾ ഇന്ത്യൻ വിപണിയിൽനിന്ന്‌ നിക്ഷേപകർ പിൻവാങ്ങിയത്‌ രൂപയ്‌ക്ക്‌ പ്രഹരമായി.  അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും ദോഷമായി. ഈ വർഷം 10.5 ശതമാനത്തോളമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top