29 March Friday

2000 രൂപ കറൻസി സെപ്‌തംബർ 30ന്‌ ശേഷവും സാധു: ആർബിഐ

സ്വന്തം ലേഖകൻUpdated: Tuesday May 23, 2023

ന്യൂഡൽഹി
ബാങ്കുകളിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അനുവദിച്ച സമയപരിധിയായ സെപ്‌തംബർ 30നുശേഷവും 2000 രൂപ കറൻസിക്ക്‌ നിയമസാധുതയുണ്ടാകുമെന്ന്‌ ആർബിഐ ഗവർണർ ശക്തികാന്ത ദാസ്‌. സമയപരിധിക്ക്‌ ശേഷം 2000 രൂപ  എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ പിന്നീട്‌ തീരുമാനമെടുക്കും. നാലുമാസം സാവകാശമുള്ളതിനാല്‍ ആരും തിരക്കിട്ട്‌ ബാങ്കുകളിലേക്ക്‌ പോകേണ്ടതില്ല.

 കറൻസി മാറാൻ എത്തുന്നവർക്ക്‌ ബാങ്കുകള്‍ തണലും ശുദ്ധജലവും ഒരുക്കണം. കറൻസികൾ മാറുന്നതിന്‌ തിരിച്ചറിയൽ കാർഡ്‌ ആവശ്യമില്ല. വിദേശത്തുള്ളവരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും- ശക്തികാന്ത ദാസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top