02 July Wednesday

ഡൽഹിയിൽ ആറ്‌ വയസുകാരിക്ക്‌ ക്രൂരപീഡനം; കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

ന്യൂഡൽഹി > ഡൽഹിയിൽവീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു. രഞ്ജിത് നഗറിലാണ് ആറ്‌ വയസുള്ള കുട്ടിക്കുനേരെ പീഡനം നടന്നത്. മുറിവേറ്റ നിലയിൽ വീട്ടിലെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം വീട്ടുകാര്‍ അറിയുന്നത്.

പെണ്‍കുട്ടി നിലവില്‍ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ശക്തമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഡൽഹി വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top