ന്യൂഡല്‍ഹി
വാതുവയ്പ് കേസില്‍ ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് എന്‍ഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. നടന്‍ ആപ്പിന്റെ പരസ്യപ്രചാരണങ്ങള്‍ നടത്തിയിരുന്നെന്നും ഇതിനായി പണം കൈപ്പറ്റിയിരുന്നെന്നും ഇഡി പറഞ്ഞു. കഴിഞ്ഞ മാസം കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ 417 കോടി രൂപ കണ്ടുകെട്ടിയിരുന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമകളായ ഭിലായ് സ്വദേശികള്‍ ദിവസേന 200 കോടി രൂപവരെ ലാഭമുണ്ടാക്കുന്ന 45 ആപ്പാണ് നിയന്ത്രിച്ചിരുന്നതെന്നും ഇഡി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..