23 April Tuesday

സ്‌ത്രീവിരുദ്ധ പരാമർശം: മാപ്പ്‌ പറഞ്ഞ്‌ തടിതപ്പാൻ ബാബാ രാംദേവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

മുംബൈ> സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ മാപ്പ്‌ പറഞ്ഞ്‌ തടിതപ്പാൻ ബാബാ രാംദേവ്‌. മഹാരാഷ്‌ട്ര വനിതാ കമീഷൻ നോട്ടീസയച്ചതിനു പിന്നാലെ മാപ്പ്‌ പറഞ്ഞ്‌ രംഗത്തെത്തി. പതഞ്ജലി യോഗപീഠവും മുംബൈ മഹിളാ പതഞ്ജലി യോഗസമിതിയും സംയുക്തമായി താനെയിൽ സംഘടിപ്പിച്ച യോഗ സയൻസ് ക്യാമ്പിലായിരുന്നു വിവാദ പ്രസ്‌താവന.

‘സ്‌ത്രീകൾ സാരിയിലും സൽവാർ സ്യൂട്ടിലും സുന്ദരികളാണ്‌. എന്റെ കണ്ണിൽ അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളാണ്’– എന്നായിരുന്നു ബാബാ രാംദേവ്‌ പറഞ്ഞത്‌. ഇതിനെതിരെ ഡൽഹി വനിതാ കമീഷൻ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top