26 April Friday

കോടതിയിൽനിന്ന് 
ഇറങ്ങിയോടിയ 
മന്ത്രി കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022


ലഖ്നൗ
നിയമവിരുദ്ധമായി ആയുധം കൈവശംവച്ച കേസിൽ കാൺപുർ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതോടെ ഉത്തരവിന്റെ പകർപ്പുമായി ഇറങ്ങിയോടിയ യുപി മന്ത്രി രാകേഷ് സച്ചൻ തിങ്കളാഴ്‌ച കീഴടങ്ങി. കേസിൽ  ഒരു വർഷം തടവ് ശിക്ഷയും 1500 രൂപ പിഴയും വിധിച്ചു. ശിക്ഷ മൂന്നു വർഷത്തിൽ താഴെയായതിനാൽ മന്ത്രിക്ക്‌ കോടതി ജാമ്യംനൽകി.

ശനിയാഴ്ചയാണ്‌ സർക്കാരിനുതന്നെ നാണക്കേടുണ്ടാക്കിയ ചെറുകിട -ഇടത്തരം സംരംഭ, ഖാദി മന്ത്രിയുടെ ഓട്ടം അരങ്ങേറിയത്‌. ഫയൽ തട്ടിയെടുത്ത്‌ ഓടിയതിന്‌ മന്ത്രിക്കെതിരെ കോടതി ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ പൊലീസ്‌ കേസെടുക്കാൻ തയ്യാറായില്ല. സംഭവം വിവാദമായതോടെയാണ്‌ മന്ത്രി കോടതിയിൽ കീഴടങ്ങിയത്‌. 1991 ആ​ഗസ്ത് 13നാണ് ലൈസൻസില്ലാത്ത തോക്ക് കൈവശംവച്ചതിന് രാകേഷിനെതിരെ കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നയാളാണ് രാകേഷ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top