19 April Friday

സസ്‌പെൻഷൻ ജനാധിപത്യവിരുദ്ധം: പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


ന്യൂഡൽഹി
രാജ്യസഭയിലെ 12 അംഗങ്ങളെ അന്യായവും ജനാധിപത്യവിരുദ്ധവുമായി സസ്‌പെൻഡ്‌ ചെയ്‌തതിനെ 14 പ്രതിപക്ഷ പാർടികൾ സംയുക്ത പ്രസ്‌താവനയിൽ അപലപിച്ചു.

രാജ്യസഭാ നടപടിക്രമങ്ങൾ ഒന്നടങ്കം ലംഘിച്ചാണ്‌ സസ്‌പെൻഷൻ. കഴിഞ്ഞ സമ്മേളനകാലത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്യാൻ പ്രമേയം കൊണ്ടുവന്ന സർക്കാർ നടപടി രാജ്യസഭാ ചട്ടങ്ങളുടെ നിഷേധമാണെന്ന്‌ സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.

സിപിഐ എം, സിപിഐ, കോൺഗ്രസ്‌, ടിഎംസി, ഡിഎംകെ, എസ്‌പി, എൻസിപി, ആർജെഡി, ശിവസേന, ടിആർഎസ്‌, എഎപി, എൽജെഡി, ജെഡിഎസ്‌, ഐയുഎംഎൽ എന്നീ കക്ഷികളാണ്‌ സംയുക്തപ്രസ്‌താവന ഇറക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top