ന്യൂഡൽഹി> മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി രാജീവ് കുമാര്‍ ഞായറാഴ്ച ചുമതലയേറ്റു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായ സുശീൽ ചന്ദ്രയുടെ കലാവധി മെയ് 14ന് അവസാനിച്ചതോടെയാണ് മുൻ ധനകാര്യസെക്രട്ടറി രാജീവ് കുമാര്‍ ചുമതലയേറ്റത്.
ജനാധിപത്യപരമായ ചർച്ചകളിലൂടെയും ബോധൽക്കരണത്തിലൂടെയും തീരുമാനങ്ങളെടുക്കുമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും രാജീവ് പറഞ്ഞു. രണ്ടുവർഷവും ഒമ്പതുമാസവുമാണ് കാലാവധി.1984 ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..