24 April Wednesday

രാജീവ്‌ ഗാന്ധിവധം : നളിനിയും സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


ന്യൂഡൽഹി
ജയിൽമോചിതയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജീവ്‌ ഗാന്ധി വധക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന എസ്‌ നളിനിയും സുപ്രീംകോടതിയെ സമീപിച്ചു. മോചിപ്പിക്കാമെന്ന തമിഴ്‌നാട്‌ മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർ തീരുമാനമെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ നളിനി മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഭരണഘടനയുടെ 142–-ാം അനുച്ഛേദം അനുസരിച്ചുള്ള ഇടപെടൽ നടത്താൻ കഴിയില്ലെന്ന്‌ നിരീക്ഷിച്ച്‌ ഹർജി തള്ളിയ ഡിവിഷൻബെഞ്ച്‌ നളിനിക്ക്‌ സുപ്രീംകോടതിയെ സമീപിക്കാമെന്ന്‌ നിർദേശിച്ചിരുന്നു.

നേരത്തെ, ഇതേ കേസിൽ 30 വർഷത്തിലേറെ തടവ്‌ അനുഭവിച്ച എ ജി പേരറിവാളനെ സുപ്രീംകോടതി മോചിപ്പിച്ചിരുന്നു. സമാനമായ സാഹചര്യമാണ്‌ തന്റേതെന്നും പേരറിവാളന്‌ നൽകിയ അതേ ആശ്വാസം തനിക്കും അനുവദിക്കണമെന്നുമാണ്‌ നളിനിയുടെ ആവശ്യം. ഭരണഘടനയുടെ 161–-ാം അനുച്ഛേദം അനുസരിച്ച്‌ ശിക്ഷ ഇളവുചെയ്യാനും വെട്ടിക്കുറയ്‌ക്കാനും ഗവർണർക്ക്‌ അധികാരമുണ്ട്‌.  2018 സെപ്‌തംബറിൽ നളിനിയെ മോചിപ്പിക്കാമെന്ന്‌  തമിഴ്‌നാട്‌ മന്ത്രിസഭ ഗവർണർക്ക്‌ ശുപാർശ ചെയ്‌തിരുന്നു. എന്നാൽ, ഗവർണർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top