16 April Tuesday

രാജീവ്​ഗാന്ധി വധക്കേസില്‍ ശിക്ഷാഇളവ്; ഒടുവില്‍ മോചനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 13, 2022

വെല്ലൂർ
രാജീവ്‌ ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയില്‍വാസം അനുഭവിക്കുന്നവരെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്‌ വന്നതിനു പിന്നാലെ അഞ്ചുതടവുകാർ പുറത്തിറങ്ങി. നളിനി, ഭർത്താവ് വി ശ്രീഹരൻ (മുരു​ഗൻ), സ്വതന്ത്രരാജ (ശാന്തൻ), റോബർട്ട്‌ പയസ്‌, ജയകുമാർ, ആർ പി രവിചന്ദ്രൻ എന്നിവരാണ്‌ മോചിതരായത്‌.  31 വർഷത്തിനു ശേഷമാണ്‌ നളിനിക്ക്‌ മോചനം ലഭിച്ചത്‌. പരോളിലായിരുന്ന നളിനി വെല്ലൂരിൽ സ്‌ത്രീകൾക്കുള്ള പ്രത്യേക ജയിലിൽ  നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങി. തുടർന്ന്‌, വെല്ലൂർ സെൻട്രൽ ജയിലിലെത്തി മോചിതരായ ഭര്‍ത്താവ് ശ്രീഹരൻ, സ്വതന്ത്രരാജ എന്നിവരെ കണ്ടു.

 ഭർത്താവും മകളുമൊത്തുള്ള ഒരു പുതിയ ജീവിതമാണ് തനിക്കിനിയെന്ന്‌ അവർ പറഞ്ഞു. "എന്നെ പിന്തുണച്ചതിന് തമിഴ് ജനതയ്ക്ക് നന്ദി. കേന്ദ്ര-–- സംസ്ഥാന സർക്കാരുകൾക്കും നന്ദി–- നളിനി പറഞ്ഞു. ശ്രീലങ്കൻ സ്വദേശികളായ ശ്രീഹരൻ, സ്വതന്ത്രരാജ, റോബർട്ട്‌ പയസ്‌, ജയകുമാർ എന്നിവരെ അഭയാർഥി ക്യാമ്പിലേക്ക്‌ കൊണ്ടുപോയി.

നളിനി ചെന്നൈയിൽ തുടരുമോ അതോ ലണ്ടനിലുള്ള മകൾക്കൊപ്പം പോകുമോയെന്ന കാര്യം വ്യക്തമല്ല. സ്വതന്ത്രരാജ ശ്രീലങ്കയിലേക്ക്‌ മടങ്ങിപ്പോകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല. റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ മധുരെെ സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞിരുന്നത്.

സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീംകോടതിക്കുള്ള സവിശേഷാധികാരം  (ഭരണഘടനയുടെ 142–--ാം വകുപ്പ്) പ്രയോഗിച്ച് ഇതേ കേസിള്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതി പേരറിവാളനെ കഴിഞ്ഞ മെയ്‌ 17ന്‌ മോചിപ്പിച്ചിരുന്നു. ഈ വിധിയണ് മറ്റുള്ളവർക്കും തുണയായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top