26 April Friday

‘ഗൂഢാലോചന അറിയില്ലായിരുന്നു’, ‘ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു’ ; രാജീവ് ഗാന്ധി വധത്തിൽ നളിനി

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022


ചെന്നൈ
രാജീവ് ഗാന്ധി വധഗൂഢാലോചനയെക്കുറിച്ച്‌ തനിക്ക്‌ മുന്‍കൂട്ടി അറിയില്ലായിരുന്നെന്ന്‌ ജയിൽ മോചിതയായ നളിനി.  "ഗൂഢാലോചനയിൽ എനിക്ക്‌ പങ്കില്ല. അവർ എന്റെ ഭർത്താവിന്റെ സുഹൃത്തുക്കളായിരുന്നു. അതിനാൽ, ഞാൻ അവരെ പരിചയപ്പെട്ടു. ഞാൻ മിതഭാഷിയാണ്‌. അവരോട് സംസാരിക്കില്ലായിരുന്നു. എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞാൻ സഹായിച്ചു. അവരോടൊപ്പം പുറത്ത്‌ പോകാറുണ്ടായിരുന്നു. അതല്ലാതെ, എനിക്ക് വ്യക്തിപരമായി ഒരു ബന്ധവുമില്ല’–- നളിനി പറഞ്ഞു.
ശ്രീപെരുമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നെന്നും അവർ പറഞ്ഞു. രാജീവ്‌ ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന എല്ലാവരും ശനിയാഴ്‌ച മോചിതരായിരുന്നു.

സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ഗാന്ധികുടുംബത്തോടും മറ്റുള്ളവരോടും നളിനി ക്ഷമ പറഞ്ഞത്‌.  ശ്രീലങ്കന്‍ പൗരനായ ഭര്‍ത്താവ് ശ്രീഹരനെ (മുരുകൻ) ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

ഇരകളായി കാണണം: രവിചന്ദ്രൻ
തങ്ങളെ തീവ്രവാദികൾക്കും കൊലയാളികൾക്കും പകരം ഇരകളായി കാണണമെന്ന് ശനിയാഴ്ച മോചിതനായ ആർ പി രവിചന്ദ്രൻ. തീവ്രവാദിയോ സ്വാതന്ത്ര്യസമര സേനാനിയോ എന്ന്‌ സമയവും അധികാരവുമാണ്‌ തീരുമാനിക്കുന്നത്‌.  പക്ഷേ, തീവ്രവാദികളെന്ന പഴി കേട്ടാലും കാലം ഞങ്ങളെ നിരപരാധികളായി വിധിക്കുമെന്നും രവിചന്ദ്രൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top