24 April Wednesday
രണ്ടു പ്രതികള്‍ പിടിയില്‍

ഉദയ്‌പൂരിൽ തയ്യൽക്കാരന്റെ തലയറുത്ത്‌ മാറ്റി;​ സംഘര്‍ഷാവസ്ഥ, ഇന്റർനെറ്റ് സേവനം നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


ഉദയ്‌പുർ
രാജസ്ഥാനിലെ ഉദയ്‌പുർ ലേക്ക്‌ സിറ്റിയിലെ നഗരമധ്യത്തിൽ ചൊവ്വാഴ്ച പട്ടാപ്പകൽ രണ്ടംഗ സംഘം തയ്യൽക്കാരനെ കഴുത്തറുത്ത്‌ കൊന്ന് ദൃ-ശ്യം പകർത്തി പ്രചരിപ്പിച്ചു. ഉദയ്‌പുർ സ്വദേശി കനയ്യ ലാലിനെയാണ്‌ പകൽ രണ്ടിന് കടയ്‌ക്കുള്ളില്‍ കൊലപ്പെടുത്തിയത്‌. പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന്റെയും ഗൂഢാലോചനയുടെയും ദൃശ്യവും ഇവര്‍ പുറത്തുവിട്ടിരുന്നു. കൊലയാളികൾ മതവിദ്വേഷ പരാമർശം നടത്തുന്നതും വെല്ലുവിളി നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. കൊല്ലപ്പെട്ട കനയ്യലാൽ സമൂഹമാധ്യമത്തിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ പ്രതിയാണ്‌. പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാക്കളെ അനുകൂലിച്ചും കനയ്യ ലാൽ പോസ്റ്റിട്ടിരുന്നു. ഇതിലുള്ള പ്രതികാരമാണോ കൊലപാതകത്തിനു പിന്നിലെന്ന്‌ പൊലീസ്‌ സംശയിക്കുന്നു. താലിബാൻ മാതൃകയിലുള്ള കൊലപാതകമാണെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി.

കൊലപാതകത്തെ അപലപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എല്ലാവരും സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. ഉദയ്‌പുരിൽ വ്യാപകപ്രതിഷേധമുയര്‍ന്നു, പലയിടത്തും സംഘര്‍ഷമുണ്ടായതോടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ചിലഭാ​ഗങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ സംഘർഷമുണ്ടായതോടെ പ്രദേശത്ത്‌ ഇന്റർനെറ്റ്‌ സേവനം താൽക്കാലികമായി റദ്ദാക്കി. ദേശീയ അന്വേഷണം സംഘം സ്ഥലത്തെത്തി.
 

 


അപലപിച്ച്‌ സിപിഐ എം

രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്ത കൊന്ന സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച്‌   സിപിഐ എം . കൊലപാതകം അങ്ങേയറ്റം ക്രൂരവും പ്രാകൃതവുമാണ്‌. കുറ്റവാളികളെ ഉടൻ പിടികൂടാൻ അധികാരികൾ തയ്യറാവണമെന്ന്‌ ആവശ്യപ്പെട്ട പാർടി , ജനങ്ങളോട്‌ സമാധാനം കാത്തുസൂക്ഷിക്കണമെന്നും  പ്രകോപനങ്ങളിൽ വീഴരുതെന്നും ആഹ്വാനം ചെയ്‌തു.
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top