19 April Friday

രാജ രാജ ചോളന്‍ ഹിന്ദുവല്ല; വെട്രിമാരന്റെ പ്രതികരണത്തിന് പിന്നാലെ വിവാദം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

ചെന്നൈ>  ചോള രാജാവ് രാജ രാജ ചോളന്‍ ഹിന്ദുവല്ലെന്ന തമിഴ് സിനിമ സംവിധായകന്‍ വെട്രിമാരന്റെ പ്രതികരണത്തില്‍ വിവാദം പുകയുന്നു. ' നമ്മുടെ ചിഹ്നങ്ങളെ നിരന്തരമായി നമ്മില്‍ നിന്നും തട്ടിയെടുക്കുകയാണ്. വള്ളുവരെ കാവി പൂശുകയും രാജ രാജ ചോളനെ ഹിന്ദുവെന്ന് വിളിക്കുകയും ചെയ്യുന്നത് തുടരുകയാണ്' - വെട്രിമാരന്‍ പറഞ്ഞു.
 
  മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ റിലീസിന്  പിന്നാലെയാണ് വെട്രിമാരന്റെ പ്രതികരണം. അതേസമയം, വെട്രിമാരന്റെ പ്രതികരണത്തിനെതിരെ ബിജെപി രംഗത്തെത്തി.   രാജ രാജ ചോളന്‍ ഹിന്ദു രാജാവാണെന്ന് ബിജെപി നേതാവ് എച്ച് രാജ പറഞ്ഞു.   രാജ രാജചോളന്‍ നിര്‍മിച്ച രണ്ട് ക്രിസ്ത്യന്‍ പള്ളിയും മുസ്ലിം പള്ളികളും കാണിച്ച് തരാനാകുമോ എന്നും രാജ ചോദിച്ചു.

പ്രസ്താവനയില്‍ വിവാദം തുടരുകയാണ്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top