18 September Thursday

കാരണമില്ലാതെ അപായചങ്ങല വലിക്കരുത്; ലോക്കോപൈലറ്റുമാരുടെ കഷ്‌ടപ്പാടിന്റെ വീഡിയോയുമായി റെയിൽവേ

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022

ന്യൂഡൽഹി> കാരണമില്ലാതെ അപായ ചങ്ങല വലിക്കുന്നത്‌ യാത്രക്കാർ ഒഴിവാക്കണമെന്ന്‌ ഇന്ത്യൻ റെയിൽവേ. വെള്ളിയാഴ്‌ച്ച ബിഹാറിലേക്കുള്ള ഗോദാൻ എക്‌സ്‌പ്രസിലെ യാത്രക്കാരൻ അപായചങ്ങല വലിച്ചതിനെ തുടർന്ന്‌ റെയിൽവേ ജീവനക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. യാത്രക്കാരൻ ചങ്ങല വലിച്ചതിനെ തുടർന്ന്‌ ട്രെയിൻ നദിയുടെ കുറുകേ പാലത്തിൽ നിന്നു. ട്രെയിൻ എൻജിൻ വീണ്ടും പ്രവർത്തിക്കണമെങ്കിൽ ചങ്ങല വലിച്ച കോച്ചിലെത്തി അതിന്റെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമായിരുന്നു.

പാലത്തിൽ ട്രെയിൻ നിന്നതിനെ തുടർന്ന്‌ സീനിയർ അസിസ്‌റ്റന്റ്‌ ലോക്കോ പൈലറ്റ്‌ സതീഷ്‌കുമാർ കോച്ചിന്‌ അടിയിലേക്ക്‌ കടന്ന്‌ ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നു. അതേസമയം, ആരാണ്‌ ചങ്ങല വലിച്ചതെന്നൊ എന്തിനാണ്‌ ചങ്ങല വലിച്ചതെന്നൊ കണ്ടെത്താൻ കഴിഞ്ഞില്ല. സതീഷ്‌കുമാർ ട്രെയിനിന്‌ അടിയിലേക്ക്‌ നൂണ്ടുകയറുന്നതിന്റെ വീഡിയോ സഹിതം ട്വിറ്റിൽ പോസ്‌റ്റ്‌ ചെയ്‌താണ്‌ കാരണമില്ലാതെ ആരും അപായ ചങ്ങല വലിക്കരുതെന്ന്‌ റെയിൽവേ മന്ത്രാലയം ട്വീറ്റ്‌ ചെയ്‌തത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top