27 April Saturday

ഔദ്യോഗിക വസതി ഒഴിയുമെന്നറിയിച്ച് രാഹുൽ ഗാന്ധി; ലോക്‌സഭാ സെക്രട്ടേറിയേറ്റിന് കത്ത് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

ന്യൂഡലഹി > എം.പി സ്ഥാനം റദ്ദാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ സമ്മതിച്ച് രാഹുൽ ഗാന്ധി. 12 തുഗ്ലക്ക് ലെയ്‌നിലാണ് രാഹുലിന്റെ ഔദ്യോഗിക വസതി. വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റില്‍ നിന്ന് നോട്ടീസ് നൽകിയിരുന്നു. നിര്‍ദേശം പാലിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റിന് കത്ത് നൽകി.

അപകീര്‍ത്തിക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് തടവു ശിക്ഷ വിധിച്ചതോടെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയത്. ഇതു സംബന്ധിച്ച് വൻപ്രതിഷേധങ്ങൾഅരങ്ങേറുന്നതിനിടെയാണ്, രാഹുലിനോട് ഔദ്യോഗിക വസതി ഒഴിയാൻആവശ്യപ്പെട്ടിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top