18 September Thursday

രാഹുൽ ഗാന്ധിക്ക്‌ കുട്ടികളുണ്ടാകില്ലെന്ന്‌ ബിജെപി കർണാടക അധ്യക്ഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

Nalin Kumar Kateel/ www.facebook.com/photo

ബംഗളൂരു> കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്‌ കുട്ടികളുണ്ടാകാത്തതിനാലാണെന്ന അധിക്ഷേപവുമായി കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. കോൺഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും കോവിഡ് വാക്‌സിനെടുക്കുന്നവർക്ക്‌ കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു.

എന്നാൽ, ഇരുവരും രാത്രിയിൽ വാക്‌സിനെടുത്തു. രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് ബിജെപി നിയമസഭാംഗം മഞ്ജുനാഥ് തന്നോട് പറഞ്ഞെന്നും കട്ടീൽ അധിക്ഷേപിച്ചു. ബിജെപി അധ്യക്ഷന് മാനസിക പ്രശ്നമാണെന്ന്‌ കോൺഗ്രസും പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top