25 April Thursday

നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ : രാഹുൽ ഇന്ന്‌ വീണ്ടും ഇഡിക്ക്‌ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


ന്യൂഡൽഹി
നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി തിങ്കളാഴ്‌ച വീണ്ടും ഇഡിക്ക്‌ മുന്നിൽ ഹാജരാകും. കഴിഞ്ഞയാഴ്‌ച തുടർച്ചയായി മൂന്നുദിവസം രാഹുലിനെ ഇഡി 30 മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു.
വ്യാഴാഴ്‌ചയും പിന്നീട്‌ വെള്ളിയാഴ്‌ചയും ഹാജരാകാൻ രാഹുൽ ബുദ്ധിമുട്ടറിയിച്ചു. ചികിത്സയിലുള്ള അമ്മ സോണിയ ഗാന്ധിക്കൊപ്പം നിൽക്കണമെന്ന്‌ കാട്ടിയാണ്‌ തിങ്കൾവരെ സമയം നീട്ടിവാങ്ങിയത്‌.

രാഹുലിനെ അറസ്‌റ്റ്‌ ചെയ്‌തേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന്‌ കോൺഗ്രസ്‌ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങിയിരുന്നു.  അതേസമയം, ഞായറാഴ്‌ച  ആഘോഷങ്ങളില്ലാതെ രാഹുലിന്‌ 52 വയസ്‌ പൂർത്തിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top