03 December Sunday

സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

ന്യൂഡൽഹി > വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹർജിയിലാണ് ലഖ്‌നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. ഭാരത് ജോഡോ യാത്രക്കിടെ കഴിഞ്ഞ വർഷം മഹാരാഷ്‌ട്രയിൽരാഹുൽഗാന്ധി സവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ആരോപണം.

നൃപേന്ദ്ര പാണ്ഡെയുടെ ഹരജി ഈ വർഷം ജൂണിൽഅഡീഷണൽചീഫ് ജൂഡീഷ്യൽമജിസ്‌ട്രേറ്റ് അംബ്രീഷ് കുമാർശ്രീവാസ്‌തവ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയിലാണ് ലഖ്‌നൗ ജില്ലാ സെഷൻസ് ജഡ്ജി അശ്വിനി കുമാർത്രിപാഠി രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top