23 April Tuesday

കള്ളപ്പണക്കേസ്‌: രാഹുൽ ഗാന്ധി നാളെ വീണ്ടും ഇഡിക്ക്‌ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

ന്യൂഡൽഹി > നാഷണൽ ഹെറാൾഡ്‌ കള്ളപ്പണക്കേസിൽ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി തിങ്കളാഴ്‌ച വീണ്ടും ഇ ഡിക്ക്‌ മുന്നിൽ ഹാജരാകും. കഴിഞ്ഞയാഴ്‌ച തുടർച്ചയായി മൂന്നുദിവസം രാഹുലിനെ ഇ ഡി മുപ്പത്‌ മണിക്കൂറാണ്‌ ചോദ്യം ചെയ്‌തത്‌. തുടർന്ന്‌ വ്യാഴാഴ്‌ചയും ഹാജരാകണമെന്ന്‌ അറിയിച്ചിരുന്നെങ്കിലും എത്താൻ ബുദ്ധിമുട്ടുണ്ടെന്ന്‌ ഇഡിയെ അറിയിച്ചതോടെ ഇത്‌ വെള്ളിയാഴ്‌ചത്തേയ്‌ക്ക്‌ മാറ്റി. എന്നാൽ മാതാവ്‌ സോണിയ ഗാന്ധി ആശുപത്രിയിലാണെന്നും അമ്മയ്‌ക്കൊപ്പം നിൽക്കേണ്ടത്‌ ആവശ്യമാണെന്നും കാട്ടി മൂന്നുദിവസം കൂടി രാഹുൽ ചോദിച്ചതോടെയാണ്‌ തിങ്കളാഴ്‌ച എത്താൻ ആവശ്യപ്പെട്ടത്‌.  രാഹുലിനെ അറസ്‌റ്റ്‌ ചെയ്യാൻ സാധ്യതയുണ്ടെന്ന സൂചന കിട്ടിയതോടെ കോൺഗ്രസ്‌ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top