25 April Thursday

മഹാരാഷ്‌ട്രയിൽ കോൺഗ്രസ്‌ വിട്ട പ്രതിപക്ഷ നേതാവ്‌ ബിജെപി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

മുബൈ > മുതിർന്ന കോൺഗ്രസ് നേതാവും ഒന്നര മാസം മുൻപു വരെ മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നേതാവുമായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ അടക്കം 13 പേരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിലെ ബിജെപി-‐ശിവസേനാ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മകൻ സുജയ് വിഖെ പാട്ടീലിന് മൽസരിക്കാൻ അഹമ്മദ്നഗർ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് പാട്ടീൽ ബിജെപി പക്ഷത്തേക്കു നീങ്ങിയത്. മകനുവേണ്ടി രഹസ്യമായി പ്രവർ‌ത്തിച്ച രാധാകൃഷ്ണ വിഖെ പാട്ടീൽ പിന്നീടാണു കോൺഗ്രസിലെ പദവികൾ ഒഴിഞ്ഞത്. 4 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, അഴിമതി ആരോപിക്കപ്പ ഒരാളടക്കം 6 മന്ത്രിമാരെ ഒഴിവാക്കിയാണ് പുനഃസംഘടന.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ മികച്ച വിജയമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി-ശിവസേന കൂട്ട് കെട്ടിനുമുന്നില്‍ ദയനീയമായി പരാജയപ്പെടാനായിരുന്നു യുപിഎ സഖ്യത്തിന്‍റെ വിധി. സംസ്ഥാനത്തെ 48 സീറ്റില്‍ 41 സീറ്റിലും വിജയിച്ചത് എന്‍ഡിഎ സഖ്യമായിരുന്നു.

എന്‍സിപി നാല് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കേവലം ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി നിരവധി നേതാക്കാളാണ് ബിജെപിയില്‍ ചേര്‍ന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top