08 May Wednesday

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌ ബിജെപിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023

Photo Credit: Manpreet Singh Badal twitter

ന്യൂഡൽഹി> പഞ്ചാബിലെ മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത്‌ സിങ്‌ ബാദൽ പാർടിയിൽനിന്ന്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്നു. രാഹുൽഗാന്ധിക്ക്‌ രാജിക്കത്ത്‌ അയച്ച്‌ മണിക്കൂറുകൾക്ക്‌ അകമാണ്‌ മൻപ്രീത്‌ ബിജെപിയിൽ ചേർന്നത്‌. ഡൽഹി ബിജെപി ആസ്ഥാനത്ത്‌ എത്തിയ അദ്ദേഹത്തിന്‌ കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ അംഗത്വം നൽകി.

ബിജെപി അംഗത്വം എടുത്ത അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി. രാജ്യം പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക്‌ കടന്നതോടെ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്കുള്ള കൂറുമാറ്റം വീണ്ടും തുടങ്ങി. കേന്ദ്രമന്ത്രിമാരും എംപിമാരും എംഎൽമാരുമടക്കം 180ലേറെപേരാണ്‌ കോൺഗ്രസിൽനിന്ന്‌ ഇതുവരെ ബിജെപിയിൽ ചേർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top