03 July Thursday

പഞ്ചാബിൽ പ്രധാനമന്ത്രി റോഡിൽ കുടുങ്ങിയ സംഭവം: അന്വേഷണത്തിന്‌ മൂന്നംഗ സമിതി

വെബ് ഡെസ്‌ക്‌Updated: Thursday Jan 6, 2022

photo credit: twitter/@AdityaRajKaul

ന്യൂഡൽഹി > പഞ്ചാബ്‌ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 20 മിനിറ്റ്‌ ഫ്ലൈഓവറിൽ കുടുങ്ങിയ സംഭവം സമഗ്രമായി അന്വേഷി‌ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നംഗ ഉന്നതതല സമിതിക്ക് രൂപം നൽകി. ക്യാബിനറ്റ് സെക്രട്ടറിയറ്റ് സെക്രട്ടറി (സെക്യൂരിറ്റി) സുധീർ കുമാർ സക്‌സേനയുടെ നേതൃത്വത്തിലാണ്‌ സമിതി. ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടർ ബൽബീർ സിങ്‌, എസ്‌പിജി ഐജി എസ് സുരേഷ് എന്നിവരും സമിതിയിൽ അംഗങ്ങളാണ്‌.

എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ഇവർക്ക്‌ നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം അന്വേഷിക്കാൻ പഞ്ചാബ് സർക്കാരും സമിതിയെ രൂപീകരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top