17 July Thursday

അമൃത്പാൽ സിങ് : ‘80,000 പൊലീസുകാർ 
എന്ത്‌ ചെയ്‌തു’ ; വിമർശവുമായി പഞ്ചാബ്– ഹരിയാന ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

ചണ്ഡീഗഢ്‌ > ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ് വിഷയത്തിൽ പൊലീസിനെ നിർത്തിപ്പൊരിച്ച് പഞ്ചാബ്–- ഹരിയാന ഹൈക്കോടതി. നിങ്ങൾക്ക് 80,000 പൊലീസുകാരുണ്ട്‌. അവർ എന്താണ് ചെയ്യുന്നത്. അമൃതപാൽ സിങ്‌ എങ്ങനെ രക്ഷപ്പെട്ടു. ഇത് ഇന്റലിജൻസിന്റെ പരാജയമാണെന്നും കോടതി വിമർശിച്ചു. ശനിയാഴ്ചമുതൽ അമൃത്പാൽ സിങ്ങിനെതിരെ ശക്തമായ നടപടി ആരംഭിച്ചെന്നും 120 അനുയായികളെ അറസ്റ്റ് ചെയ്‌തെന്നും പഞ്ചാബ്‌ പൊലീസ് കോടതിയിൽ പറഞ്ഞു.

ഓടിയൊളിക്കാന്‍ 
ബെൻസ്‌ മുതല്‍ ബൈക്കുവരെ
പഞ്ചാബ് പൊലീസിന്റെ കണ്ണ്‌ വെട്ടിച്ച്‌ കാറിലും ബൈക്കിലുമായാണ്‌ അമൃത്‌പാൽ രക്ഷപ്പെട്ടത്‌. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരയ്‌ക്ക്‌ ജലന്ധറിലെ ടോള്‍ ബൂത്ത്‌ വഴി മേഴ്സിഡസ് ബെൻസ്‌ കാറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യമാണ്‌ ആദ്യംവന്നത്‌. പിന്നീട്‌ മറ്റൊരു വേഷത്തില്‍ മാരുതി കാറിലെത്തി ബൈക്കിൽ കയറി പോകുന്ന ദൃശ്യവും ലഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top