26 April Friday

മുഖ്യമന്ത്രി സ്ഥാനാർഥി : പഞ്ചാബ്‌ കോൺഗ്രസിൽ പുതിയ കലഹം

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022


ന്യൂഡൽഹി
മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി പഞ്ചാബ്‌ കോൺഗ്രസിൽ  കലഹം. തെരഞ്ഞെടുപ്പ്‌ പ്രചാരണഘട്ടത്തിൽത്തന്നെ  മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ കോൺഗ്രസ്‌ പരാജയപ്പെടുമെന്നും മുഖ്യമന്ത്രി ചരൺജിത്‌ സിങ്‌ ചന്നി പറഞ്ഞു. താനാണ്‌ ഏറ്റവും ജനകീയനെന്നും എവിടെയും ജനങ്ങൾ കൈവീശി തന്നെ വരവേൽക്കുന്നുവെന്നും ചന്നി ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം  ഹൈക്കമാൻഡല്ല, പഞ്ചാബിലെ ജനങ്ങളാണ്‌ മുഖ്യമന്ത്രിയെ നിശ്‌ചയിക്കേണ്ടതെന്ന്‌  പിസിസി അധ്യക്ഷൻ നവ്‌ജ്യോത്‌ സിദ്ദു പറഞ്ഞു. എംഎൽഎമാരെ തെരഞ്ഞെടുക്കുന്നത്‌ ജനങ്ങളാണ്‌, അവർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും–-വാർത്താഏജൻസിയോട്‌ സിദ്ദു പറഞ്ഞു. വിദേശയാത്ര കഴിഞ്ഞ്‌ മടങ്ങിയെത്തിയ രാഹുൽഗാന്ധി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ ചർച്ചകളിൽ പങ്കെടുത്തു. തൊഴിലില്ലായ്‌മയാണ്‌ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും ഇതു പരിഹരിക്കേണ്ട ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും രാഹുൽഗാന്ധി ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top